തിരുവനന്തപുരം|
AKJ IYER|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (13:35 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി മാമൂട്ട് വിളാകത്ത് ഷംസുദ്ദീന്റെ മകന് മുഹമ്മദ് ഷെഫീഖ് എന്ന 23 കാരനാണു പൊലീസ് വലയിലായത്.
പ്രേമം നടിച്ച് അടുത്തുകൂടി വിവാഹ വാഗ്ദാനം നല്കി വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കം നോക്കി എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ പ്രതി ഒളിച്ചോടാന്‍ ശ്രമിക്കുകയായിരുന്നു.
ശംഖുമുഖം എ.സി. പി.അജിത് കുമാര്‍, സി.ഐ കെ.ബി.മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ സംഘമാണ് പ്രതിയെ വലയിലാക്കിയത്.