തിരുവനന്തപുരം|
Aiswarya|
Last Modified വെള്ളി, 17 മാര്‍ച്ച് 2017 (12:34 IST)
പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പിന്തുണച്ചത് ഏറെ ആശ്വാസകരമാണെന്ന്
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
തമിഴ്‌നാട് രാജാപാളയത്ത്
50 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും ഇക്കാര്യം സര്‍ക്കാരിന് നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചില്ലെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ജേക്കബ് തോമസ് അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ആളാണെന്നും 'ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും ജേക്കബ് തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂമെന്നും വീഴാതെ നില്‍ക്കുന്നത് കോണ്ടാണ് വീണ്ടും വീണ്ടും കല്ലേറുണ്ടാകുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.