അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ക്ഷേത്രക്കുളത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം
- യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിലെ വാർഡ്രോബിനുള്ളിൽ; കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു
- തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടമരണത്തിൽ ദുരൂഹത
- തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
- ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍
ശരീരത്തിൽ മാരകമായ മുറിവുകളോടെ റോഡരികിൽ യുവാവിന്റെ മൃതദേഹം
ശരീരത്തിൽ മാരകമായ മുറിവുകളോടെ റോഡരികിൽ യുവാവിന്റെ മൃതദേഹം
ശരീരത്തിൽ മാരകമായ മുറിവുകളോടെ പരപ്പനങ്ങാടി റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയിൽ അലി അക്ബർ (44) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണു നാട്ടുകാർ മൃതദേഹം കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പരുക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഡിസംബറിൽ, കൊച്ചി മെട്രോയുടെ പാളത്തിലിറങ്ങിയതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ആളാണ് അലി അക്ബർ. മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു.