പാറക്കുളത്തിൽ 21 കാരിയുടെ മൃതദേഹം കണ്ടെത്തി

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (18:21 IST)
വയനാട്: യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പാത്തിവയൽ വീട്ടിൽ രാജന്റെ മകൾ പ്രവീണ എന്ന 21 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. അമ്പലവയൽ വികാസ് കോളനിയിലുള്ള പാറക്കുളത്തിലാണ് പ്രവീണയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തന്നെ പ്രവീണയെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു.

അതെ സമയം പ്രവീണ രാവിലെ പാറക്കുളത്തിൽ ചാടുന്നത് ചില നാട്ടുകാർ കണ്ടതായും സൂചന ലഭിച്ചു. തുടർന്നാണ് പാറക്കുളത്തിൽ അന്വേഷിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രവീണ എക്സ്റേ ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :