മലപ്പുറത്ത് രണ്ട് സ്ഥലത്തായി രണ്ട് ആത്മഹത്യകൾ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:28 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് സ്ഥലങ്ങളിലായി രണ്ട് യുവാക്കൾ തൂങ്ങിമരിച്ചു. ഇതിൽ ആദ്യത്തെ മരണം, താഴെ ഇല്ലിക്കാട് കാരാക്കോട് മുക്കം ചന്ദ്രന്റെ മകൻ ശ്രീജൻ എന്ന 20 കാരന്റേതാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളുടെ മൃതദേഹം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്റർലോക്ക് തൊഴിലാളിയാണ് മരിച്ച ശ്രീജൻ.

ജില്ലയിലെ രണ്ടാമത്തെ ആത്മഹത്യ വേലൂർ ചെറുക്കാപറമ്പിൽ സുബ്രഹ്മണ്യൻ മകൻ അനൂപ് എന്ന 36 കാരന്റേതാണ്. പുല്ലാനൂരിലെ വാടക ക്വർട്ടേഴ്സിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി ഉണർന്നു നോക്കിയപ്പോഴാണ് ഇയാളെ കാണാനില്ലെന്നറിഞ്ഞത്.

അടുത്ത മുറിയിൽ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടതോടെ അയൽവാസികളും ബന്ധുക്കളും എത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :