കൊച്ചി|
jibin|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (17:49 IST)
കഴിഞ്ഞ ദിവസം രാത്രി തൃപ്പൂണിത്തുറയ്ക്കടുത്ത് പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാച്ചിറ പുത്തന്‍ പുരയ്ക്കല്‍ പൌലോസ് എന്ന 46 കാരനാണു മരിച്ചത്.
തിരക്കേറിയ വൈക്കം റോഡിനോടു ചേര്‍ന്നു നടത്തിയ കരിമരുന്നുപ്രയോഗത്തിനിടെ ഉയര്‍ന്ന അമിട്ട് പൊട്ടാതെ തിരികെ വന്ന് ആള്‍ക്കൂട്ടത്തിനു മുകളില്‍ വീണു പൊട്ടുകയായിരുന്നു. പൌലോസിന്‍റെ മുകളില്‍ വീണാണ് അമിട്ട് പൊട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൌലോസിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.