1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kothamangalam, Thattekkadu, Dead-Body

കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം പുഴയിൽ കണ്ടെത്തി

Kothamangalam
കോതമംഗലം: കൈകാലുകൾ ബന്ധിച്ച നിലയിൽ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോതമംഗലം തട്ടേക്കാട്ടേ  പുഴയിലെ പാലത്തിനടുത്ത് ഒഴുക്കിൽ വന്ന മൃതദേഹം തടഞ്ഞു നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. 45 വയസു മതിക്കുന്ന പുരുഷന്റെ മൃതദേഹം മീൻ പിടിക്കാൻ പുഴക്കടവിൽ എത്തിയവരാണ് ആദ്യം കണ്ടത്. പാന്റും ഷർട്ടുമാണ്  മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹത്തിൽ ധരിച്ചിരിക്കുന്നത്. കോതമംഗലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. .   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഇപ്പോ പതുങ്ങി നിൽക്കും, ഉത്രാട ദിനം മുതൽ കനത്ത മഴ: മഴ മുന്നറിയിപ്പ് ഇങ്ങനെ