1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Daughter molested again after father released on bail in pocso case

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി, മകളെ വീണ്ടും പീഡിപ്പിച്ചു: അച്ഛൻ അറസ്റ്റിൽ

അച്ഛൻ
പാലക്കാട്: പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മകളെ വീണ്ടും പീഡനത്തിനിരയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയാണ് അറസ്റ്റിലായത്.
 
2016ലാണ് മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ പിടിയിലാവുന്നത്. മാസങ്ങൾക്ക് മുൻപ് ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ പുറത്താണ് പോലീസ് കേസെടുത്തത്. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞു, നിർത്തലാക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി