പത്തനംതിട്ട|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (11:50 IST)
ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ദര്‍ശന സമയം കൂട്ടുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. പുതിയതായി ചുമതലയേറ്റ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പൂജകള്‍ക്ക് തുടക്കമായത്. ഇന്ന് പുലര്‍ച്ചെയാണ് പുതിയ മേല്‍ശാന്തിമാര്‍ ശബരിമലയിലും മാളികപ്പുറത്തും ചുമതലയേറ്റത്.
ഞായറാഴ്ച വൈകുന്നേരം 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരിയാണ് നട തുറന്നത്. പതിനായിരങ്ങളാണ് ആദ്യദിനം ക്ഷേത്രദര്‍ശനം നടത്തിയത്. സന്നിധാനവും പരിസരവും ഞായറാഴ്ച ഉച്ചമുതല്‍ ജനനിബിഡമായിത്തുടങ്ങിയിരുന്നു. ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത
ശബരിമല മേല്‍ശാന്തി ഇഎന്‍ കൃഷ്ണദാസ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുമാണ് ആദ്യം പതിനെട്ടാം പടി ചവിട്ടിയത്.