ഭീതി ഒഴിയുന്നു; മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു

ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മഹാ മാറും.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (09:01 IST)
മഹാ ചുഴലിക്കാറ്റിന്റെ ഭീതി കേരള ലക്ഷദ്വീപ് തീരം ഒഴിയുന്നു. ലക്ഷദ്വീപ സമൂഹങ്ങൾ കടന്ന് മഹാ ഒമാൻ തീരത്തേയ്ക്ക് നീങ്ങുകയാണ്. ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മഹാ മാറും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും, ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ നാളെയും തുടരും.

മഹാ ചുഴലിക്കാറ്റ് ഭയപ്പെട്ടത് പോലെ വലിയ നാശനഷ്ടങ്ങൾ ലക്ഷദ്വീപിൽ ഉണ്ടാക്കിയില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അവസാന റിപ്പോർട്ട് പ്രകാരം ലക്ഷദ്വീപ് കവരത്തിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയില്‍ 200 കിലോമീറ്റർ അകലെയാണ് മഹാ. ലക്ഷദ്വീപ് കടന്ന് മഹാ ഒമാൻ തീരത്തേയ്ക്ക് നീങ്ങുകയാണ്. ഇന്ന് രാത്രിയോടെ മഹാ കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. മഹാ തീരം വിട്ടെങ്കിലും കേരളത്തിലും ലക്ഷദ്വീപിലും മഴയും, ശക്തമായ കാറ്റും തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിര്‍ത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിർത്തിയിട്ടുണ്ട്.

നാളെ മഴയുടെ ശക്തി കുറയും. വയനാട്, കണ്ണൂർ കാസർകോ‍ഡ് ജില്ലകളിൽ മാത്രമെ നാളെ യെല്ലോ അലേർട്ട് നിലനിർത്തിയിട്ടുള്ളു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് തുടരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :