1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone Alert Kerala Rain

അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കാലവര്‍ഷം കേരളത്തിലേക്ക്

Cyclone Alert Kerala Rain
അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ഇത് ചുഴലിക്കാറ്റായി മാറും. ബംഗ്ലാദേശ് നിര്‍ദേശിച്ച ബിപോര്‍ജോയ് (Biparjoy) എന്നാണ് ചുഴലിക്കാറ്റിന് പേരിടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 
 
അതേസമയം കാലവര്‍ഷം കേരളത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രാത്രി തെക്കന്‍ കേരളത്തില്‍ പരക്കെ മഴ ലഭിച്ചിരുന്നു. മധ്യ-തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ മഴ വൈകാനാണ് സാധ്യത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആനയെ തോന്നിയ സ്ഥലത്ത് കൊണ്ടുവിടണമെന്ന് കോടതിക്ക് പറയാന്‍ പറ്റില്ല; അരിക്കൊമ്പന്‍ ഫാന്‍സിന് തിരിച്ചടി !