സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു; നാളെയോടെ മോഖ ചുഴലിക്കാറ്റ്, കേരളത്തെ ബാധിക്കുമോ?

രേണുക വേണു| Last Modified ചൊവ്വ, 9 മെയ് 2023 (08:16 IST)

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു. സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണ് ഇത്. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. ബുധനാഴ്ചയോടെ മോഖ ചുഴലിക്കാറ്റായും ഇതുമാറും. ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം ദിശ മാറി ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വയനാട് ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :