സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 മെയ് 2023 (20:09 IST)
വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. കണ്ണൂരിലെ വളപട്ടണത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് പോകവെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ട്രെയിനിന്റെ ജനല്‍ ചില്ല് പൊട്ടിയെന്നാണ് പ്രാഥമിക വിവരം. ആര്‍പിഎഫ് പൊലീസ് ഇദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കഴിഞ്ഞ ആഴ്ച മലപ്പുറത്തെ തിരൂരിന് സമീപം വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായി. അന്നും ജനല്‍ ചില്ല് പൊട്ടിയിരുന്നു.