ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ഭീഷണി; കേരളത്തില്‍ മഴയ്ക്ക് സാധ്യത

രേണുക വേണു| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:31 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ഭീഷണി. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ചക്രവാതചുഴി ശക്തി പ്രാപിച്ചു ഒക്ടോബര്‍ 22 ന് ശേഷം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ ട്രാക്ക് പ്രകാരം ആന്ധ്രാ-ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ തായ് ലന്‍ഡ് നിര്‍ദേശിച്ച സിത് റങ് (SITRANG) എന്ന പേരില്‍ അറിയപ്പെടും. ചുഴലിക്കാറ്റിന്റെ തുടക്കത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :