1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Court Kerala News

അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Court News
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇലന്തൂര്‍ നരബലിക്ക് പിന്നാലെ അന്ധവിശ്വാസങ്ങളും മന്ത്രവാദവും തടയാന്‍ നിയമനിര്‍മാണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേരള യുക്തിവാദി സംഘത്തിന്റെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 
 
ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. മഹാരാഷ്ട്ര, കര്‍ണാടക, സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടെന്നും കേരളത്തിലും ഇത് നടപ്പിലാക്കണമെന്നുമാണ് ആവശ്യം.
അടുത്ത ലേഖനം
കോഴിക്കോട് സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു