ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം: കസ്റ്റംസ് കോടതിയില്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (16:11 IST)
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം പറഞ്ഞത്.

ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും വേദനാ സംഹാരി നല്‍കിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്നും കസ്റ്റംസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കൂടുതല്‍ അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :