കൊല്ലം|
Last Modified വെള്ളി, 28 നവംബര്‍ 2014 (15:45 IST)
യുവാവ്
കസ്റ്റഡിയില്‍ വച്ച് മരിക്കാനിടയായ സംഭവത്തില്‍ പ്രതികളായ പൊലീസുകാര്‍ക്ക് ജീവപര്യന്തം. പ്രതികളായ എഎസ്‌ഐമാരായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്.അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കസ്റ്റഡിയില്‍ മരിച്ച ല്‍ കൊട്ടാരക്കര സ്വദേശി രാജേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു രോഗിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടാണു ലോഷന്‍ വിതരണ കമ്പനി പ്രതിനിധിയായ രാജേന്ദ്രനെ 2005 ഏപ്രില്‍ ആറിനു പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുന്നതിനിടെ മൂന്നാംമുറ പ്രയോഗിച്ചപ്പോള്‍ രാജേന്ദ്രന്‍ മരിച്ചെന്നാണ് കേസ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.