കാബൂള്‍|
Last Modified വെള്ളി, 28 നവംബര്‍ 2014 (09:29 IST)
ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിലെ വാഹനത്തിനു നേരെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ ഒരു ബ്രിട്ടിഷുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നാലുപേര്‍ അഫ്ഗാന്‍ പൌരന്മാരാണ്. അഞ്ചു കുട്ടികള്‍ അടക്കം 34 പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ കാബൂളിലാണ് സംഭവം.
സ്ഫോടകവസ്തുക്കള്‍ നിറച്ച കാറിലാണു ചാവേര്‍ എത്തിയത്. ബോംബ് ആക്രമണം കാബൂളിനെ നടുക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ തീവ്രവാദികള്‍ ഏറ്റെടുത്തു.
പൊടിപടലങ്ങളും പുകയും ആകാശംമുട്ടെ ഉയര്‍ന്നു. ഒട്ടേറെ വിദേശ നയതന്ത്ര കാര്യാലയങ്ങളും രാജ്യാന്തര സൈനിക സ്ഥാപനങ്ങളുമുള്ള സ്ഥലമാണു സ്ഫോടനമുണ്ടായ പ്രദേശം. വിദേശികള്‍ക്കു നേരെ കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ പല ആക്രമണങ്ങള്‍ നടന്നു. രാജ്യത്തെ സുരക്ഷാ സൈനികരെയും യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ സൈനികരെയും ലക്ഷ്യംവച്ചു ദിവസേനയെന്നപോലെ കാബൂളില്‍ ആക്രമണം നടക്കുന്നുണ്ട്.