ഇതരസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ ശത്രുക്കളല്ല; എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

ഇതരസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ ശത്രുക്കളല്ല; എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

തിരുവനന്തപുരം| സുജിന്‍ കുട്ടീരി| Last Updated: തിങ്കള്‍, 20 ജൂണ്‍ 2016 (19:54 IST)
കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ നാട്ടിൽ ആക്രമണങ്ങൾ ദിനംപ്രതി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് . ഇനിയൊരു ക്രൂരപീഡനം നടക്കാതിരിക്കാനും നമ്മുടെ അമ്മപെങ്ങന്മാരും മുത്തശി മുത്തച്ഛന്മാരും സുഖമായി അന്തിയുറങ്ങുന്നതിനും വഴിനടക്കുന്നതിനും നമുക്ക് എന്താണ് ചെയ്തു കൊടുക്കാൻ കഴിയുക ?

ആളുകളുടെ സ്വഭാവവൈകല്യങ്ങൾ മാറുന്നു, ഭരണം മാറുന്നു, നിത്യോപയോഗ സാമഗ്രികൾക്ക് രൂപമാറ്റവും നടക്കുന്നു. നിയമം മാത്രം അതിന്റെ വഴിക്ക് കാര്യമായ ഒരു മാറ്റവുമില്ലാതെ തുടരുന്നു. മതഗ്രന്ഥങ്ങൾ സൗജന്യമായി കൊടുക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍, നിയമപാഠമോ ഭരണഘടന കർത്തവ്യങ്ങളോ സൗജന്യമായി വിതരണം ചെയ്യുന്നത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

25 ലക്ഷത്തിൽ കൂടുതൽ ആളുകൾ അന്യസംസ്ഥാനത്തുനിന്നും കേരളത്തിൽ വന്നു ജോലിയിലും മറ്റു മേഖലകളിലും ഏർപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇവരെക്കുറിച്ച് നമ്മുടെ സർക്കാരിനും പൊലീസിനും ഒരു സർവ്വേ പോലും നടത്താൻ സാധ്യമായിട്ടില്ല ഇതുവരെ. അന്യസംസ്ഥാന തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പൂർണ്ണവിവരങ്ങൾ നമ്മുടെ നിയമപാലകരുടെ കൈയിൽ ഉണ്ടോ എന്നു ഉറപ്പുവരുത്താൻ പുതിയൊരു ആവിഷ്കരണം കൊണ്ടുവന്നേ മതിയാകൂ.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. എങ്കിൽ പോലും കേരളത്തിന്റെ സാംസ്‌കാരിക നിലനിൽപിനും ജനരക്ഷയ്ക്കും ഒരു മാറ്റം അനിവാര്യമാണ്. അറബ് രാജ്യങ്ങളിൽ നിലനിൽക്കുന്നത് പോലുള്ള
മാർഗങ്ങൾ
എന്തുകൊണ്ട് നമുക്ക് ഇവിടെയും നടപ്പിലാക്കികൂടാ....?

*ജോലി അനേഷിച്ചുവരുന്നവർക്കും*
*ജോലി ചെയ്യുന്നവർക്കും*
*തീർത്ഥാടനത്തിനുവരുന്നവർക്കും*
*ആഘോഷങ്ങൾക്ക്
വരുന്നവർക്കും*
*കച്ചവടം നടത്തുന്നവർക്കും*
*വിദ്യാഭ്യാസ ആവശ്യത്തിന് വരുന്നവർക്കും*
*വിനോദ ആവശ്യത്തിന് വരുന്നവർക്കും*

ഓരോ ആവിശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കാലയളവ് അനുസരിച്ചും വരുന്ന ആവശ്യത്തിന്റെ പ്രാധാന്യം മനസിലാക്കിയും ഒരു തിരിച്ചറിയൽ കാർഡ് കൊടുത്തു കൂടെ? കാലയളവ് കഴിയുമ്പോൾ പുതുക്കാവുന്ന തരത്തിൽ ആയിരിക്കണം ഈ കാർഡ്. ചെറിയൊരു തോതിൽ ചാർജ് വാങ്ങിക്കൊണ്ടാണെങ്കിൽ സര്‍ക്കാരിനും ഒരു വരുമാനം ആകുമല്ലോ? ഇത്തരത്തിൽ ഒരു നിയമം വരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നമ്മൾ കേരളീയർക്ക് അനുഭവിക്കേണ്ടതായി വരുമോ? പിന്നെ എന്തുകൊണ്ട് ആരും ഇതിനു മുന്നോട്ടു വരുന്നില്ല? ആധാർ, എൻ പി ആർ തുടങ്ങിയ കാർഡുകൾ ഉണ്ടാക്കിയത് കൊണ്ട് നമുക്ക് കൂടുതൽ പ്രയോജനം ലഭിച്ചിട്ടുണ്ടോ? നിലവിലെ വോട്ടർ കാർഡിലെ പരിമിതികൾ മാത്രമാണ്
പരിഹരിക്കപ്പെട്ടത്.

കേരളത്തിന്റെ വളർച്ചയ്ക്കും സാംസ്‌കാരിക നിലനില്പിനും ഇത് ഒരുപാട് ഗുണം ചെയ്തേക്കാം. കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അന്യസംസ്ഥാന ജോലിക്കാർ ഉണ്ടാകാം. നമ്മുടെ സുരക്ഷ നമ്മുടെ സർക്കാരിന്റെ കൈയിലാണ്. ഈ പറഞ്ഞ കാര്യം ഒരു നിവേദനമായി അധികാരികളിൽ എത്തിച്ചിട്ടും ഒരു നിലപാടെടുക്കാൻ കഴിഞ്ഞിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്
ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...