ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹോട്ടല്‍ മുറിയില്‍‌വച്ച് യുവതിയെ മാനഭംഗപ്പെടുത്തി; താരം സിംബാബ്‌വെയില്‍ അറസ്‌റ്റിലായതായി റിപ്പോര്‍ട്ട്

പരാതിക്കാരിയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടില്ല

 ഇന്ത്യന്‍ ക്രിക്കറ്റ് താരം , പീഡനം , റേപ്പ് , ധോണി , മാനഭംഗം
ഹരാരെ| jibin| Last Updated: ഞായര്‍, 19 ജൂണ്‍ 2016 (15:53 IST)
സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമായ താരത്തെ മാനഭംഗ ശ്രമത്തിന് സിംബാബ്‌വെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലാണ് അറസ്‌‌റ്റെന്നാണ് അറിയുന്നത്. ന്യൂസിംബാബ്‌വെ ഡോട് കോം എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടത്.

പരാതിക്കാരിയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടില്ല. ഹോട്ടല്‍ ലോബിയിലൂടെ നടക്കുകയായിരുന്ന തന്നെ കളിക്കാരില്‍ ഒരാള്‍ മദ്യപിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് താരത്തിന്റെ മുറിയില്‍ എത്തിയപ്പോള്‍ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

ബോധം വരുമ്പോള്‍ തന്റെ വസ്‌ത്രങ്ങളെല്ലാം കീറിയ അവസ്ഥയിലായിരുന്നു. ഇന്ത്യന്‍ താരങ്ങളാണോ അവരുടെ സ്‌റ്റാഫുകള്‍ ആണോ തന്നെ പീഡിപ്പിച്ചതെന്ന്
അറിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആരോപണവിധേയനായ ടീം അംഗത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അറസ്‌റ്റ് ഒഴിവാക്കാനായി സിംബാബ്‌വെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോട്ടലില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ക്രിക്കറ്റ് താരമല്ല ടീമിന്റെ സ്പോൺസർമാരുമായി ബന്ധമുള്ള വ്യക്തിയാണ് അറസ്റ്റിലായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇയാൾ ആരോപണം നിഷേധിച്ചതായും മന്ത്രാലയ വക്താവ് അറിയിച്ചു. ഇത്തരമൊരു സംഭവം നടന്നതായി അസിസ്റ്റന്റ് കമ്മിഷ്ണർ ചാരിറ്റി ചരാംബ സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :