എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം, എട്ട് പഞ്ചായത്തുകൾ 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി

അഭിറാം മനോഹർ| Last Updated: വെള്ളി, 7 മെയ് 2021 (20:43 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 5361 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തെ എട്ട് പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെല്ലാനത്ത് 55 ശതമാനത്തിന് മുകളിലാണ് കൊവിഡ് വ്യാപനം.

ചെല്ലാനത്തിന് പുറമെ കടമക്കുടി,കുമ്പളങ്ങി,ചെങ്ങമനാട്,ചൂർണിക്കര,കടുങ്ങല്ലൂർ,തുറവൂർ,പ‌ള്ളിപ്പുറം എന്നീ ഏഴ് പഞ്ചായത്തുകളിലാണ് 50ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ചെല്ലാനത്ത് ഇന്ന് 574 പേരിൽ നടത്തിയ പരിശോധനയിൽ 323 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തെ 27 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40നും മുകളിലാണ്. 13 മുൻസിപ്പാലിറ്റികളിൽ 30 ശതമാനത്തിന് മുകളിലാണ്.

നാളെ മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതോടെ ജില്ലയിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :