ശ്രീനു എസ്|
Last Modified വെള്ളി, 7 മെയ് 2021 (18:03 IST)
രാജ്യത്തെ എറ്റവും കൂടുതല്‍ ആക്ടീവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 10 ജില്ലകളുടെ പേരാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. അതില്‍ കേരളത്തില്‍ നിന്നും രണ്ട് ജില്ലകളാണുള്ളത് എറണാകുളവും കോഴിക്കോടും. ബെംഗളൂരൂ അര്‍ബനാണ് ഒന്നാം സ്ഥാനത്തുള്ളത്. പൂനെ, ഡല്‍ഹി, അഹമ്മദാബാദ്, നാഗ്പൂര്‍, മുംബൈ,ജയ്പൂര്‍, താനെ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു ജില്ലകള്‍. എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് എട്ടാം സ്ഥാനത്തുമാണുള്ളത്. നിലവില്‍ രാജ്യത്തെ മൊത്തം ആക്ടീവ് കോവിഡ് കേസുകള്‍ 36,45,164 ആണ്.