കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരി തൂങ്ങിമരിച്ച നിലയില്‍

മഠത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി തൂങ്ങി മരിച്ചു

കൊല്ലം| Last Modified ചൊവ്വ, 17 ജനുവരി 2017 (16:14 IST)
കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കൊട്ടറ ബഥനി മഠത്തിലെ അടുക്കളക്കാരിയായ നെയ്യാറ്റിന്‍കര വെണ്‍പകല്‍ കല്ലുവിള വീട്ടില്‍ അഞ്ജു എന്ന 20 കാരിയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നാലു മാസത്തോളമായി ഇവര്‍ ഇവിടെ ജോലിക്ക് ചേര്‍ന്നിട്ട്.

അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. അഞ്ജുവിന്‍റെ മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :