ബോയ്സ് ഹോമിലെ പീഡനം: നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുട്ടികളേയുമാണ് വൈദികൻ ലക്ഷ്യം വെച്ചത്, പുറത്തറിയിച്ചത് പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട കുട്ടികൾ

Last Modified ഞായര്‍, 7 ജൂലൈ 2019 (14:06 IST)
കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികൾ സംഭവം പുറം‌ലോകം അറിയിച്ചത്.

കുട്ടികൾ സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.

ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്. നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :