ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു; സംഭവം കൊച്ചിയിൽ

Last Modified ഞായര്‍, 7 ജൂലൈ 2019 (12:19 IST)
ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അറസ്റ്റിൽ. കൊച്ചി പെരുമ്പടം ബോയ്സ് ഫോമിലെ കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തെ തുടർന്ന് കുട്ടികളിൽ ചിലർ ബാലഭവനിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. വിവരം ഇവർ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ വൈദികനെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. വൈദികനെതിരെ പോസ്കോ, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :