പ്രണയവിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് ആക്രമണം; യുവാക്കള്‍ക്ക് വെട്ടേറ്റു

  love marriage , police , murder , police , പ്രണയം , വിവാഹം , പൊലീസ് , ആക്രമണം , യുവാവ്
കാഞ്ഞങ്ങാട്| Last Modified ശനി, 6 ജൂലൈ 2019 (14:25 IST)
പ്രണയവിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് സുഹൃത്തുക്കളായ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിക്കോത്ത് മാക്കരംകോട് സ്വദേശി സതീഷ്‌ (42), സുഹൃത്തായ സുധീഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്. ആയുധങ്ങളുമായി എത്തിയ ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയത്.

സുധീഷിനെ ആക്രമിച്ച ശേഷം സംഘം നേരെ സതീഷിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. വീട്ടിൽ കയറിയാണ് സതീഷിനെ വെട്ടിയതെന്ന് വീട്ടുകാർ പൊലീസിനോടു പറഞ്ഞു. അക്രമികള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചെന്ന് സമീപവാസികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :