ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (10:27 IST)

വ്യാജവാര്‍ത്തകളിലൂടെ കുപ്രസിദ്ധനായ മാധ്യമപ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകയുടെ പീഡനപരാതിയിലാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 506, 509 വകുപ്പ് പ്രകാരവും എസ്സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസില്‍ റെയ്ഡ് നടക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീയെ അപമാനിക്കല്‍, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്. തന്നെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒരു മന്ത്രിയുടെ ഉള്‍പ്പെടെ ഇത്തരത്തിലൊരു വിഡിയോ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ റെയ്ഡ് നടത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :