1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Naran model log catching case against youths

പെരുമഴയ്ക്കിടെ നരൻ മോഡൽ തടിപിടുത്തം: മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

naran
പത്തനംതിട്ട സീതത്തോട് മലവെള്ളപാച്ചിലിൽ ഒഴുകിവന്ന തടിയുടെ മുകളിൽ കയറിനിന്ന് ദൃശ്യങ്ങ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
 
മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ നരൻ എന്ന സിനിമയിലെ രംഗത്തിലെ പോലെ പെരുംമഴയത്ത് ഒഴുകിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കൾ. നരനിലെ പാട്ടാണ് രംഗങ്ങൾക്ക് പിന്നണിയിൽ യുവാക്കൾ ഇട്ടത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Rain Alert in Kerala: മഴ വീണ്ടും ശക്തമാകുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്