പാർട്ടി കേന്ദ്രങ്ങളിലെത്തി അക്രമം നടത്തുന്നവർ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാവരുത്: പി ജയരാജനും വെടി പൊട്ടിച്ചു - വിവാദ പ്രസ്‌താവനകള്‍ കൊഴുക്കുന്നു

ആർഎസ്എസിനെതിരെ ജാഗ്രത പുലർത്താനാണ് കോറ്റിയേരി പറഞ്ഞത്

 kodiyeri balakrishnan , cpm , p jayarajan , vm sudheeran , വിവാദ പ്രസംഗം , കോടിയേരി ബാലകൃഷ്‌ണന്‍, സി പി എം
കണ്ണൂർ| jibin| Last Modified തിങ്കള്‍, 25 ജൂലൈ 2016 (17:12 IST)
വിവാദ പ്രസംഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തിയത് വിവാദമാകുന്നു. പാർട്ടി കേന്ദ്രങ്ങളിലെത്തി അക്രമം നടത്തുന്നവർ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാവരുതെന്ന് പറഞ്ഞതാണ് വിവാദത്തിലായത്.

പാർട്ടി കേന്ദ്രങ്ങളിലെത്തി അക്രമം നടത്തുന്നവർ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാവരുത്. ആക്രമണം നടത്താൻ പിന്നീടു തോന്നാത്ത രീതിയിലുള്ള പ്രതിരോധമുണ്ടാകണം. ആർഎസ്എസിനെതിരെ ജാഗ്രത പുലർത്താനാണു കോടിയേരി ആവശ്യപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് സിപിഎം, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിലാണു കോടിയേരിയുടെ വിവാദ പ്രസംഗമുണ്ടായത്. അതേസമയം, പ്രസ്‌താവനയ്‌ക്കെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :