കണ്ണൂര്‍|
priyanka|
Last Modified ചൊവ്വ, 19 ജൂലൈ 2016 (08:40 IST)
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം ആഘോഷിച്ച സിപിഎമ്മിന്റെ ശോഭായാത്ര ഇത്തവണ സംസ്ഥാനം മുഴുവന്‍ നടത്താന്‍ തീരുമാനം. പാര്‍ട്ടി അണികള്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോകുന്നത് തടയാനാണ് സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്താന്‍ തീരുമാനിച്ചത്. ഓഗസറ്റ് 24ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കും.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മക്കള്‍ പങ്കെടുക്കുന്നതു തടയാനാണ് അതേ ദിവസം തന്നെ സിപിഎം ഘോഷയാത്ര നടത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഗുരുവിളംബരം പരിപാടിയുടെ ഭാഗമായാണു പാര്‍ട്ടി ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 24നു ചട്ടമ്പി സ്വാമി ജയന്തി ദിനം മുതല്‍ 28ന് അയ്യങ്കാളി ദിം വരെ വര്‍ഗ്ഗീയ വിരുദ്ധ പ്രചാരണ പരിപാടി നടത്തുമെന്നാണു സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നത്.