ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു - മഞ്ചേശ്വരത്ത് ശങ്കര്‍ റേ

 cpm , by polls , candidates , തെരഞ്ഞെടുപ്പ് , സി പി എം , ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം| മെര്‍ലിന്‍ സാമുവല്‍| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (12:18 IST)
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് സ്ഥാനാര്‍ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെയു ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും.

സിപിഎം കാസർകോട് ജില്ലാ കമ്മറ്റി അംഗം എം ശങ്കര്‍റൈ ആണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മനു റോയ് ആണ് മൽസരിക്കുക. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. സ്ഥാനാര്‍ഥികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.

ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്‌ത ശേഷമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുവാക്കളും പുതുമുഖങ്ങളുമാണ് എല്‍ഡഎഫിന്റെ സ്ഥാനാര്‍ഥികള്‍ എന്നതാണ് ശ്രദ്ധേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :