കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു , കായല്‍ , ആലപ്പുഴ
ആലപ്പുഴ| jibin| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (20:57 IST)
പള്ളാത്തുരുത്തിയില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ടിഡി സ്കൂള്‍ വിദ്യാര്‍ഥികളായ മഹേഷ്, യദുകൃഷ്ണന്‍ എന്നിവരാണു മരിച്ചത്. ഇവരുടെ ശരീരങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ കാല്‍ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരാളും മരിച്ചതെന്നാണ് അറിയുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :