' ശത്രുക്കള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു; പുനരേകീകരണമാണ് രക്ഷ '

  സിപിഎം-സിപിഐ ലയനം , ബിനോയ് വിശ്വം , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കോഴിക്കോട്| jibin| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (14:22 IST)
ശത്രുപക്ഷം ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം അത്യാവശ്യമാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ പലതരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടാവും. വിയോജിപ്പുകള്‍ക്ക് ഇനിയും പ്രാമുഖ്യം നല്‍കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യോജിപ്പുകളെ കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യേണ്ടത്.

സിപിഎം-സിപിഐ വീക്ഷണങ്ങള്‍ തമ്മില്‍ ഇത്രയധികം സാമ്യത പുലര്‍ത്തുന്ന മറ്റൊരു കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനേരികീകരണം ചര്‍ച്ച ചെയ്യുമ്പാള്‍ ആശയ പ്രത്യേയ ശാസ്ത്ര സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ഇനിയും താമസിക്കരുതെന്നും. രാജ്യത്തിന്റെ സാമൂഹിക പുരോഗതി ആഗ്രഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും പുനേരികീകരണമെന്ന ലക്ഷ്യത്തിന് നേരെ കണ്ണടയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :