നിലപാടില്‍ നിന്ന് മാറിയോയെന്ന് ബേബി പറയണം: ബിനോയ് വിശ്വം

 എംഎ ബേബി , ബിനോയ് വിശ്വം , സിപിഐ  സിപിഎം
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (13:52 IST)
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനമെന്ന മുന്‍ നിലപാടില്‍ നിന്ന് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി പിന്മാറിയോ എന്ന് അദ്ദേഹം തന്നെ പറയെട്ടേയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരുമിക്കല്‍ പാപമല്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ജനങ്ങള്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസമാണ് എംഎ ബേബി പറഞ്ഞത്. സിപിഎമ്മും സിപിഐയും ഒരു കുടക്കീഴിലെത്തി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ നിലപാടിനെ സിപിഐ നേതാക്കളായ ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പിന്തുണച്ചിരുന്നു.

എന്നാല്‍ ലയനത്തില്‍ താത്പര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :