അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസിലേക്ക് ഇത്തവണ ഇല്ലെന്ന് സീരിയല്‍ താരം അശ്വതി
- ഈ നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണ്!
- നിരന്തരം വയറിളകാറുണ്ടോ? ഗുരുതര ആരോഗ്യ പ്രശ്നത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം
- സ്വർണവിലയിൽ വീണ്ടും വർധന, 38,000ന് മുകളിൽ
- പ്രായപരിധി കർശനമാക്കി സിപിഎം: ഇളവ് പിണറായിക്ക് മാത്രം, ജി സുധാകരൻ അടക്കം 13 പേരെ ഒഴിവാക്കി
ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നിവര്‍ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നീ യുവനേതാക്കളും പനോളി വത്സനും സംസ്ഥാന സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കെ.എസ് സലീഖ, ഒ.ആര് കേളു, ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് എ.എ റഹീം, സംസ്ഥാന യുവജന ക്ഷേമ ഉപാദ്ധ്യക്ഷയാണ് ചിന്ത. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വി.പി സാനു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിയായ പനോളി വത്സന്. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയായിരുന്ന പി.ശശിയെയും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മന്ത്രിമാരായ വി.എന്‍ വാസവന്, സജി ചെറിയാന് എന്നിവരെയും ഒപ്പം മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, എം.സ്വരാജ് എന്നിവരെയും കെ. അനില്‍ കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.