വീണ്ടും ചോരക്കളി; സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ പരുക്കേറ്റ സി പി എം പ്രവര്‍ത്തകന്‍ മരിച്ചു

സി പി എം, ബി ജെ പി, ഷിബു
ആലപ്പുഴ| rahul balan| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (13:04 IST)
ചേര്‍ത്തല തവണക്കടവില്‍ രണ്ട് ദിവസം മുമ്പ് നടന്ന സി പി എം ബി ജെ പി സംഘര്‍ഷത്തില്‍ പരുക്കേറ്റ സി പി എം പ്രവര്‍ത്തകന്‍
മരിച്ചു. സി പി എം പള്ളിപ്പുറം വടക്ക് ലോക്കല്‍കമ്മിറ്റി അംഗമായ ഷിബു (38) ആണ് മരിച്ചത്. സംഘര്‍ഷത്തിനിടെ ഷിബുവിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരമായി തുടര്‍ന്ന ഇയാള്‍ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആക്രമണത്തില് പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ ഇന്ന് 11 മണിമുതല് വൈകിട്ട് 6 മണി വരെ ഹര്ത്താല് ആചരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :