സോളാര്‍ കമ്മീഷനെ ‘വായ്‌നോക്കികള്‍’ എന്നു വിമര്‍ശിച്ചതില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (11:57 IST)
സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചതില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പ് പറഞ്ഞു. സത്യവാങ്‌മൂലത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. സോളാർ കമ്മീഷന് അഭിഭാഷകൻ മുഖാന്തരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തി.

കമ്മീഷനെയല്ല കേസിലെ പ്രതികളെക്കുറിച്ചാണ് താൻ പരാമർശം നടത്തിയതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയിൽ ആയിരുന്നു സോളാർ കമ്മീഷനെ വിമര്‍ശിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ സംസാരിച്ചത്. മന്ത്രിയുടെ ഈ പരാമര്‍ശനത്തിനെതിരെ ജസ്റ്റിസ് ശിവരാജൻ കടുത്ത ഭാഷയിൽ
പ്രതികരിച്ചിരുന്നു. സംഭവത്തിൽ മന്ത്രി വിശദീകരണം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഷിബുവിന്‍റെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് നേരിട്ട് ഹാജരാകാനും കമ്മീഷൻ നിർദേശിച്ചിരുന്നു.

സോളാര്‍ കമ്മീഷന്റെ വിചാരണയ്ക്ക് 15 മണിക്കൂര്‍ മുഖ്യമന്ത്രി ചെലവഴിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി കണ്ട വായ്‌നോക്കികളുടെ മുന്നില്‍ വിലപ്പെട്ട സമയം കളഞ്ഞത് ശരിയായില്ലെന്നും താനടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചതാണെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :