‘അവളാരാണ് ഇതൊക്കെ തീരുമാനിക്കാൻ?’- അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന്, സബ് കളക്ടറെ പരിഹസിച്ച എംഎല്‍എയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി പി ഐ

Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (11:34 IST)
പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയുന്നതിനെതിരെയാണ് സ്ഥാനമുറപ്പിക്കുന്നതെന്നും
അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്ന എംഎല്‍എയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഐ ഇടുക്കി ജില്ലാ കെ സെക്രട്ടറി കെ കെ ശിവരാമന്‍.

വിഷയത്തിൽ സബ് കളക്ടർ ഡോ. രേണു രാജിനു പരസ്യ പിന്തുണ നൽകിയിരിക്കുകയാണ് സി പി ഐ. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയില്‍ സംസാരിക്കുന്ന എംഎല്‍എയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്.

സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ‘ എംഎല്‍എ പറഞ്ഞു. പ്രതിഷേധം കാരണം നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :