തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 12 നവംബര്‍ 2014 (12:40 IST)
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണെന്ന് സിപിഐ സംഘടനാ രേഖ. രാഷ്ട്രീയനിലപാടുകളെയും അടവുനയങ്ങളെയും ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറയാക്കി പാര്‍ട്ടിയിലെ ചിലര്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നും മഹാവ്യാധിയായി വിഭാഗീയത പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു എന്നും
സംഘടനാ രേഖ സ്വയം വിമര്‍ശിക്കുന്നു. സിപിഐ ദേശീയ കൌണ്‍സില്‍ 22-)ം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യുന്നതിനായാണ് സംഘടന രേഖ തയ്യാറാക്കിയത്. ഇത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു.
രാഷ്ട്രീയമായും അടവുനയങ്ങളെ സംബന്ധിച്ചുമുള്ള പ്രശ്നങ്ങള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുന്നു എന്നും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വളര്‍ത്തണമെങ്കില്‍ വിഭാഗീയതയ്ക്ക് അറുതി വരുത്തണമെന്നും രേഖ പറയുന്നു. എന്നാല്‍ വിഭാഗിയതയെ സംബന്ധിച്ച സംഘടനാ രേഖ കേരള ഘടകത്തെ ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്.
കേരളത്തിലെ പാര്‍ട്ടി സംസ്ഥാന്‍ സെക്രട്ടറി തെരഞ്ഞെടുപ്പുമുതല്‍ തിരുവനന്തപുരം ലോക്സഭാ സീറ്റ് വിവാദം വരെയുള്ള കാര്യങ്ങള്‍ സംഘടനാ രേഖയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം. അംഗത്വ വിതരണവും അംഗത്വം പുതുക്കലും വെറും ചടങ്ങായി മാറി. മുഴുവന്‍ സമയ അംഗങ്ങളുടെയും കാന്‍ഡിഡേറ്റ് മെമ്പര്‍മാരുടെയും കണക്കില്‍ കൃത്രിമം കാട്ടുന്ന പ്രവണത ശക്തമാണ്. പ്രവര്‍ത്തിക്കാത്ത അംഗങ്ങള്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതായും രേഖ വിലയിരുത്തുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.