തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (16:15 IST)
സിപിഐയില്‍ വിഭാഗീയതയോ മറ്റുപ്രശ്നങ്ങളോ ഇല്ലെന്നും, സംസ്ഥാന നേതൃത്വ തെരഞ്ഞെടുപ്പില്‍ ആരെയും വെട്ടിനിരത്തിയിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എക്സിക്യൂട്ടീവ് അംഗങ്ങളെയും അസിസ്റ്റന്റ് സെക്രട്ടറിമാരേയും തീരുമാനിച്ചത് ഏകകണ്ഠമായാണ്. സെക്രട്ടറിയേറ്റ് വേണ്ടെന്നു വച്ചതില്‍ വോട്ടെടുപ്പ് നടന്നിട്ടില്ല. അല്ലാതെ മധ്യമങ്ങളില്‍ വന്ന വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കെഇ ഇസ്മായില്‍ പക്ഷത്തെ പൂര്‍ണമായും വെട്ടിനിരത്തി എന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.