കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റ് ചിത്രമായി അധഃപതിച്ചുവെന്ന് കാനം

Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (14:41 IST)
കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റ് ചിത്രമായി അധഃപതിച്ചുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും . സാഹചര്യം നേരിടാന്‍ പുരോഗമന കക്ഷികള്‍ ഒന്നിക്കണമെന്നും കാനം പറഞ്ഞു. ഇടതുമുന്നണി ഏകോപനം നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി

ജോസ് കെ മാണി എം പിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ സോളാര്‍ കേസ് പ്രതി സരിതയുടേതെന്ന് പറയപ്പെടുന്ന കത്ത് നേരത്തെ പുറത്തുവന്നിരുന്നു. കത്തില്‍ ജോസ് കെ മാണി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത ആരൊപിച്ചിരുന്നു. അതിനിടെ സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :