'ഞാൻ രാജ്യം സ്ഥാപിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു, ഇപ്പോൾ എന്തായി', കോവിഡ് 19 പടരുന്നതിൽ രാജ്യത്തെ പരിഹസിച്ച് നിത്യാനന്ദ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (13:06 IST)
ബാധ കമ്മ്യൂണിറ്റി സ്പ്രെഡ് എന്ന നിലയിലേക്ക് പടരാതിരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യം മുഴുവനും. പലയിടങ്ങളിൽ ജനജീതിതം പോലും സ്തംഭിച്ച് ആളുകൾ വീട്ടിലിരിക്കുകയാണ്. എന്നാൽ രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ പരിഹാസവുമായി പീഡന കേസിൽ പ്രതിയായ ആൾദൈവം നിത്യാനന്ദ. തന്നെ പരിഹസിച്ചവർ ഇപ്പോൾ കോവിഡ് 19നിൽ നിന്നും രക്ഷപ്പെടാൻ സ്വയം തടവിൽ കഴിയുകയാണ് എന്നാണ് നിത്യാനന്ദയുടെ പരിഹാസം

'എല്ലാ ഇടത്തുനിന്നും വിട്ടൊഴിഞ്ഞ് ഞാൻ സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ നോക്കി ചിരിച്ചു. ഇപ്പോൾ സാമൂഹിക ഇടപെടുലുകളിൽ നിന്നും എങ്ങനെ വിട്ടുനിൽക്കാം എന്നാണ് ലോകം മുഴുവൻ ചിന്തിക്കുന്നത്. അന്ന് എന്നെ കളിയാക്കിയവർ കോവിഡ് 19നിൽ നിന്നും രക്ഷപ്പെടാൻ സ്വയം തടവിലിരിക്കുകയാണ്. പറഞ്ഞു.

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഇന്ത്യയിൽനിന്നും കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചു എന്ന വർത്ത അടുത്തിടെയാണ് പുറത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴി നിത്യാനന്ദ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. സ്ഥിരമായി സാമുഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നിത്യാനന്ദ എവിടെയാണെന്ന് ഇതേവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :