അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര നിയമത്തെ മറികടക്കാൻ കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ്; താങ്ങുവില ലംഘിച്ചാൽ ജയിൽശിക്ഷ
- നവരാത്രി, ദസറ ഉത്സവങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്രധാനമന്ത്രി
- ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണി: പ്രധാനമന്ത്രി
- തിരുവനന്തപുരത്ത് 470 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 360 പേര്‍ക്കു രോഗമുക്തി
- രാജ്യം കൊവിഡ് മുക്തമല്ല, എല്ലാവരും ജാഗ്രത പുലര്‍ത്തണം: പ്രധാനമന്ത്രി
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 484 പേര്‍ക്കെതിരേ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 484 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആര്‍.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 101 പേരില്‍നിന്നു പിഴ ഇടാക്കി. 378 പേരെ താക്കീത് ചെയ്തു വിട്ടയച്ചതായും കളക്ടര്‍ അറിയിച്ചു.