അനുബന്ധ വാര്‍ത്തകള്‍
- 100ലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല; സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി വര്‍ധിപ്പിക്കും
- സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 43 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്; 5006 പേര്‍ക്ക് രോഗമുക്തി
- നേപ്പാളില്‍ കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ഇന്ത്യക്ക് നന്ദി അറിയിച്ച് കെപി ശര്‍മ ഒലി
സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത് 83,645 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (34) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2421) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 194, എറണാകുളം 1958, ഇടുക്കി 655, കണ്ണൂര്‍ 313, കൊല്ലം 423, കോട്ടയം 250, കോഴിക്കോട് 640, മലപ്പുറം 354, പാലക്കാട് 1280, പത്തനംതിട്ട 1207, തിരുവനന്തപുരം 2421, തൃശൂര്‍ 1420 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 83,645 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.