ഡോളര്‍ കടത്തുകേസ്: സ്വപ്‌ന സുരേഷിനും സരിത്തിനും ജാമ്യം; ശിവശങ്കര്‍ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡില്‍

ശ്രീനു എസ്| Last Modified ബുധന്‍, 27 ജനുവരി 2021 (20:01 IST)
ഡോളര്‍ കടത്തുകേസില്‍ സ്വപ്‌ന സുരേഷിനും സരിത്തിനും ജാമ്യം ലഭിച്ചു. ഇരുവര്‍ക്കും സാമ്പത്തിക കുറ്റാന്വേഷണ കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് നേരത്തേ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അതേസമയം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് കോടതി പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :