വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 9 ജനുവരി 2021 (18:06 IST)
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ സജ്ജം. ഓരോ കേന്ദ്രത്തിലും 100 പേർക്ക് വീതമാവും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. ആദ്യദിനത്തിൽ 13,330 പേർക്കാണ് സംസ്ഥാനത്ത് വക്സിൻ വിതരണം ചെയ്യുക. എറണാകുളത്ത് 12 കേന്ദ്രങ്ങളും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും, മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് വാക്സിൻ ഈമാസം 16 മുതൽ വക്സിനേഷൻ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടത്തിൽ ആദ്യ പടിയായി മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിയ്ക്കുന്നവരെയാണ് ഈ മുന്നുകോടിയിൽ ഉൾപ്പെടുത്തിയിരിയ്കുന്നത്. 30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടത്തുന്നത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണന ക്രമത്തിൽ 27 കോടിയോളം പേർക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിൻ നൽകും.