കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 17 മെയ് 2021 (11:27 IST)
കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധനായ രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. കൊല്ലം കന്റോണ്‍മെന്റ് ആഞ്ഞിലിമൂട് സ്വദേശി ഫ്രഡറിക് വാസ് എന്ന 79 കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ഫ്രഡറിക് വാസും ഭാര്യയും കഴിഞ്ഞ ദിവസമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. എന്നാല്‍ ഭാര്യയുടെ സ്ഥിതി ഗുരുതരമായതോടെ വര്‍ക്കല മിഷന്‍ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഇതിനിടെ ഫ്രഡറിക് വാസ് ചില മാനസിക ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി ആശുപത്രി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ആശുപത്രി ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :