കോൺഗ്രസ് എം എൽ എയുടെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

എമിൽ ജോഷ്വ| Last Updated: തിങ്കള്‍, 17 മെയ് 2021 (10:37 IST)
കോൺഗ്രസ് എം എൽ എയുടെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മുൻ മന്ത്രിയും കോൺഗ്രസ് എം‌എൽ‌എയുമായ ഉമാംഗ് സിങ്കാറിന്റെ വീട്ടിൽ 38 കാരിയായ യുവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഹരിയാനയിലെ അംബാലയിലെ ബൽ‌ദേവ് നഗറിലെ താമസക്കാരിയായ സോണിയ ഭരദ്വാജ് ആണ് മരിച്ചത്. ഇവർ വിവാഹിതയാണ്. ഭർത്താവിന്റെ പേര് സഞ്ജീവ് കുമാർ.

സോണിയ കഴിഞ്ഞ കുറച്ചുനാളായി ഉമാംഗ് സിങ്കാറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവസമയത്ത് എം എൽ എ വീട്ടിൽ ഇല്ലായിരുന്നു. രണ്ടുദിവസമായി അദ്ദേഹം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തിയിരുന്നില്ല.

എം എൽ എയുടെ പേര് യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജീവിതം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയിലാണ് കുറിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :