കോവിഡ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 17 മെയ് 2021 (11:23 IST)
ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. നാരുവാമൂട് റിട്ടയേഡ് എസ്.ഐ. എസ്.സോമന്‍ (62), ഭാര്യ എസ്.എല്‍.ശോഭ (51) എന്നിവരാണ് ഇത്തരത്തില്‍ മരിച്ചത്.

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ശോഭ. മെയ് പന്ത്രണ്ടാം തീയതി രാതി ഏഴുമണിക്ക് ശോഭ മരിച്ചപ്പോള്‍ അടുത്ത ദിവസം രാവിലെ ആറു മണിയോടെ സോമനും മരിച്ചു. മക്കള്‍ : അഞ്ജു, ആര്യനന്ദ, മരുമകന്‍ എസ്.ഗോകുല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :