1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid spread is critical in six districts

കേരളത്തിലെ ആറ് ജില്ലകളിൽ അതി‌തീവ്ര കൊവിഡ് വ്യാപനമെന്ന് കേന്ദ്രം, പാലക്കാടും കൊല്ലത്തും സ്ഥിതി ആശങ്കാജനകം

കേരളം
കേരളത്തിൽ കൊവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്റെ അതിതീവ്ര വ്യാപനം. പാലക്കാട് കൊല്ലം ജില്ലകളിലും സ്ഥിതി ഗുരുതരമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
 
കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ  ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത ലേഖനം
കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രം: കുമ്മനം രാജശേഖരന്‍